മലപ്പുറം പെരുവള്ളൂർ : കരുവാൻ കല്ല് പടിക്കൽ റോഡിൽ കാടപ്പടി നജാത്ത് സ്കൂളിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് നാട്ടുകാരും രക്ഷാപ്രവർത്തകരും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ നേതൃത്വം നൽകിയത്. പോലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി തുടർന്നുള്ള വിവരങ്ങൾ ശേഖരിച്ചു വരുന്നു.
