ചേളാരിയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു

 


​മലപ്പുറം: ചേളാരി പടിക്കലിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.

​രാവിലെ ഇയാൾ പ്രദേശത്ത് ഒരു കാറിന് മുന്നിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിന് പിന്നാലെയാണ് ചേളാരി പടിക്കൽ ഭാഗത്തുവെച്ച് റോഡിലൂടെ വരികയായിരുന്ന ആംബുലൻസിന് മുന്നിലേക്ക് ഇയാൾ പെട്ടെന്ന് ചാടിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

​മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പേരുവിവരങ്ങളും ഏത് സംസ്ഥാനക്കാരനാണെന്ന കാര്യവും പോലീസ് ശേഖരിച്ചുവരികയാണ്.


ഇദ്ദേഹത്തെ അറിയുന്നവർ താഴെ കാണുന്ന നമ്പറുമായോ തിരുരങ്ങാടി പോലീസുമായോ ബന്ധപ്പെടുക 

8891970757

Post a Comment

Previous Post Next Post