കോഴിക്കോട്: കാർഗിൽ മേഖലയിൽ സൈനിക ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി സൈനികന് വീരമൃത്യു. കോഴിക്കോട് ചേളന്നൂർ പെരുമ്പായിൽ ഒറ്റപ്പിലാക്കണ്ടി ഹവിൽദാർ അരുൺ രാജ് (40) ആണ് മരിച്ചത്.
കാർഗിലിലെ ദുർഘടമായ പാതയിലൂടെ റോന്ത് ചുറ്റുന്നതിനിടെ സൈനികർ സഞ്ചരിച്ചിരുന്ന ജീപ്പ് 600 അടിയോളം താഴ്ചയുള്ള ചുരത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന മറ്റൊരു സൈനികനും ജീവൻ വെടിഞ്ഞു.
കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അരുൺ രാജ്.
ഭാര്യ: രേഷ്മ.
മകൾ: ആദ്യ (ഒന്നാം ക്ലാസ് വിദ്യാർത്ഥിനി).
ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
