യുവാവിനെ തോട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി



കണ്ണൂർ : മയ്യിലിന് സമീപം മുണ്ടേരി മാണിയൂർ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സർഗത്തിൽ കെ ഷമൽ (27) ആണ് മരിച്ചത്. മുണ്ടേരി- മാണിയൂർ എടവച്ചാൽ തോട്ടിലാണ് ഷമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.


മയ്യിൽ പൊലീസും ചക്കരക്കൽ പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post