ഷാർജ: ഷാർജയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുൽ ഖുവൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാർജയിലെ ഒരു കാറ്ററിങ് സർവീസ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ജീവനക്കാരാണ് മൂവരും.
മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ ഷാർജ അൽഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
