കോഴിക്കോട് തോട്ടുമുക്കത്തിന് സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും നാലുമാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ ചാടി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ സമയോചിതമായി ഇടപെട്ട് ഇരുവരെയും രക്ഷപ്പെടുത്തി.
പ്രദേശവാസികളുടെ പെട്ടെന്നുള്ള ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. കിണറ്റിൽ നിന്ന് പുറത്തെടുത്ത അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ അരീക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുക്കത്തുനിന്നും അഗ്നിരക്ഷാ സേന എത്തുന്നതിന് മുൻപ് നാട്ടുകാർ രക്ഷപെടുത്തിയിരുന്നു.
