കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പോകരുത്!
നമ്മുടെ ചെറിയൊരു ആവശ്യത്തിനായി വാഹനം നിർത്തി പുറത്തുപോകുമ്പോൾ കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പോകുന്ന ശീലം ചിലർക്കുണ്ട്. ഏതാനും മിനിറ്റുകൾ മാത്രമല്ലേ എന്ന് നാം കരുതിയേക്കാം. എന്നാൽ ആ ഏതാനും മിനിറ്റുകൾക്കുള്ളിൽ സംഭവിക്കാവുന്ന അപകടങ്ങളുടെ ഗൗരവം നാം തിരിച്ചറിയണം.
⚠️ കുട്ടികൾ അബദ്ധത്തിൽ ഡോർ തുറക്കുന്നതും വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോകുന്നതും മാത്രമല്ല, അടച്ചിട്ട വാഹനത്തിനുള്ളിൽ ചൂട് വർധിക്കുന്നതും അവരുടെ ജീവന് ഭീഷണിയാകാം.
എന്നാൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചാക്കുമ്പോൾ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന മറ്റ് അപകടസാധ്യതകൾ കൂടിയുണ്ട്…
