പെരുമ്പാവൂരിൽ വീണ്ടും അജ്ഞാതമൃതദേഹം കണ്ടെത്തി.. ഒരാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാമത്തെ

 


എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ പാലക്കാട്ട് താഴം പാലത്തിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ മൃതദേഹമാണ് ലഭിക്കുന്നത്. സംഭവത്തിൽ ദുരൂഹതയെന്നാണ് പോലീസ് പറയുന്നത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന നടത്തുകയാണ്. അതിഥിതൊഴിലാളിയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കിട്ടിയതിനടുത്ത് നിന്ന് ലഹരിവസ്തുക്കളും കണ്ടെടുത്തിരുന്നു. അമിതമായ ലഹരി ഉപയോഗമാകാം മരണകാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് മറ്റൊരു അജ്ഞാതമൃതദേഹം ലഭിച്ചിരുന്നു.


മുൻപ് കണ്ടെത്തിയ മൃതദേഹങ്ങളും അമിതമായ ലഹരി ഉപയോഗം മൂലം മരിച്ചവരുടേതായിരുന്നു. അധികം ആളുകൾ കടന്നുചെല്ലാത്ത പ്രദേശമായതിനാൽ ആളുകൾ ലഹരി ഉപയോഗിക്കാനായി പാലക്കാട്ട് താഴം പാലത്തിനടിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം അഴുകിയശേഷം ദുർഗന്ധം വമിക്കുന്ന നിലയിലെത്തിയപ്പോഴാണ് നാട്ടുകാർ അറിയുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പ്രദേശത്ത് ലഹരി ഉപയോഗം വർധിക്കുന്ന വിഷയം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post