സ്വകാര്യ ബസിൻ്റെ അമിത വേ​ഗത, വീണ്ടും പൊലിഞ്ഞ് ജീവൻ; കൊച്ചിയിൽ കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം



കൊച്ചി: കൊച്ചിയിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. കാക്കനാട് - ഇടച്ചിറ റോഡിൽ ഐഎംജി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.


രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ, ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

Post a Comment

Previous Post Next Post