കുറ്റ്യാടിയിൽ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



​കുറ്റ്യാടി: കുറ്റ്യാടി നീലേച്ച് കുന്നിൽ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈവേലി സ്വദേശി സനൽ ആണ് മരിച്ചത്. ഏറെക്കാലമായി കുറ്റ്യാടിയിൽ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം.

​ഇന്ന് രാവിലെ 8:30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. മരണ കാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല.

​മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുറ്റ്യാടി താലൂക്ക് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post