മട്ടന്നൂരിൽ വീട്ടിനുള്ളിൽ അമ്മയ്ക്കും മകനും വെട്ടേറ്റു; ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ



​മട്ടന്നൂർ: വീട്ടിനുള്ളിൽ അമ്മയെയും മകനെയും വെട്ടേറ്റ നിലയിൽ കണ്ടെത്തി. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ 'നന്ദനം' വീട്ടിൽ ജ്യോതി, മകൻ നവീൻ എന്നിവർക്കാണ് വെട്ടേറ്റത്.

​ചൊവ്വാഴ്ച വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും രക്തത്തിൽ കുളിച്ച പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇരുവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

​സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണവും അക്രമികളെയും കണ്ടെത്താൻ പോലീസ് വീടും പരിസരവും കേന്ദ്രീകരിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്.

Post a Comment

Previous Post Next Post