കോട്ടയം പള്ളിക്കത്തോട് : ചെങ്ങളം–പൈക റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവ ഫുട്ബോൾ താരം മരിച്ചു. ആനിക്കാട് വെസ്റ്റ് മൂക്കാലി ചക്കമ്പുഴ സ്വദേശി റോൺ സാം ജോയി (അപ്പു - 25) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
കാലിലെ പരിക്കിന് ചികിത്സ തേടി സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ജസ്റ്റിന് പരിക്കേറ്റു.
ഫുട്ബോൾ താരമായിരുന്ന റോൺ ഞായറാഴ്ച പള്ളിക്കത്തോടു പഞ്ചായത്തിലെ കേരളോത്സവം മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരത്തിനിടെ കാലിനേറ്റ പരുക്കിനു ചികിത്സതേടി പൂവരണിയിൽനിന്നു മടങ്ങുന്നതിനിടെയാണ് അപകടം. ജബുലാനി എഫ്സി അംഗവുമായിരുന്നു
സി. ജോയിയുടെയും ലീലാമ്മയുടെയും മകനാണ് പരേതനായ റോൺ. റിച്ചു ഹന്ന ജോയിയാണ് സഹോദരി.
