ദുബായിൽ വാഹനാപകടം... കുന്നുംപുറം തുപ്പിലിക്കാട്ട് സിദ്ധീഖിന്റെ മകനും,മകളും,പേരകുട്ടിയുംമരണപ്പെട്ടു



ഫുജൈറ (യു.എ.ഇ)യു.എ.ഇയിലെ ഫുജൈറയിൽ ഇന്നലെ അർധരാത്രിക്ക് ശേഷമുണ്ടായ വൻ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്..


മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മിസ്‌നയുടെ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര കുന്നുംപുറം, എ.ആർ നഗർ കുണ്ടിൽപ്പാറ സ്വദേശി സിദ്ധീഖിന്റെ മക്കളും പേരക്കുട്ടിയുമാണ്.


കുടുംബത്തിലെ ഏഴ് പേർ ആ കാറിൽ ഉണ്ടായിരുന്നു. ബാക്കിയുള്ളവർക്ക് പരിക്കേറ്റതായാണ് വിവരം.

മറ്റു വിവരങ്ങൾ അറിവായി വരുന്നു


Post a Comment

Previous Post Next Post