ഫുജൈറയിൽ വൻ വാഹനാപകടം; നിരവധി മരണം, നിരവധി പേർക്ക് പരിക്ക്



 ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച്​ വൻ അപകടം. നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശൈഖ്​ ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമായിരുന്നു അപകടം. മരിച്ചവരു​ടെയും പരിക്കേറ്റവരുടെയും എണ്ണമോ കൂടുതൽ വിവരങ്ങളോ പൊലീസ്​ പുറത്തുവിട്ടിട്ടില്ല. ഇന്ന്​ പുലർച്ചെയാണ്​ അപകടമെന്ന്​ ഫുജൈറ പൊലീസ്​ അറിയിച്ചു. അപകടവിവരം ലഭിച്ചയുടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങളിലെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.അപകടത്തിന്‍റെ കാരണവും സാഹചര്യങ്ങളും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് അറിയിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും നിശ്ചിത വേഗപരിധി മറികടക്കരുതെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കണമെന്നും പൊലീസ് റോഡ് ഉപയോക്താക്കളോട് അഭ്യർഥിച്ചു.

Post a Comment

Previous Post Next Post