മലപ്പുറം ചങ്ങരംകുളം ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ ബൈജുവിന്റെയും ബിജിമോളുടെയും മകനാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അമ്മവീട്ടിൽ വിരുന്നിനെത്തിയ അഭിഷേക് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കാണാതായതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ കണ്ടെത്തി ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് ടു വിദ്യാർഥിയായ അഭിഷേക് ശബരിമല ദർശനത്തിനായി മാലയിട്ടിരുന്നു. മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
