പെരുമ്പാവൂർ: കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർഥിനി റയ റോയ് (19) ആണ് മരിച്ചത്.
സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ എതിരേവന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റയ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
