കമ്പിളികണ്ടത്ത് കാർ കലുങ്കിലിടിച്ച് അപകടം; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

 


​അടിമാലി: കമ്പിളികണ്ടം പാറത്തോട് ഇരുമലക്കപ്പിന് സമീപം കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിന്നാർനിരപ്പ് സ്വദേശി ബിജു പീറ്റർ (51) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് സുധീഷിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ഇന്ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം. ഏലത്തോട്ടത്തിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ഇരുവരും വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു.

​ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഏറെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിജു പീറ്ററുടെ ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റ സുധീഷിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

​അപകടസമയത്ത് സുധീഷാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post