ശാസ്താംകോട്ട : ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു യുവാവ് മരണപ്പെട്ടു. പോരുവഴി പനപ്പെട്ടി മധു ഭവനത്തിൽ( ഉമ്മാടെ തെക്കതിൽ) മധു സൂദനന്റെ മകൻ അമൽ (25) ആണ് മരിച്ചത്
മൈനാഗപ്പള്ളി ഐസിഎസ് ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സിലെ ജീവനക്കാരൻ ആയ അമൽ ജോലിക്ക് ശേഷം ബൈക്കിൽ ഭരണിക്കാവ് ജംഗ്ഷനിലേക്ക് വരുന്നതിനിടയാണ് നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.അമ്മ അമ്പിളി
സഹോദരൻ :അനന്തു
