കോന്നി പേരുവാലിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് പരിക്ക്



​പത്തനംതിട്ട: കോന്നി പേരുവാലിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റ് ഷീല, ഹെഡ് ക്ലർക്ക് (HC) പ്രമീള എന്നിവർക്കാണ് പരിക്കേറ്റത്.

​വൈകിട്ട് നാലരയോടെയായിരുന്നു അപകടം. തണ്ണിത്തോട്ടിൽ നിന്ന് കോന്നിയിലേക്ക് വരുന്നതിനിടെ പേരുവാലി കയറ്റം കയറുമ്പോൾ കാർ പിന്നിലേക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

​പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post