പത്തനംതിട്ട: അടൂർ എംസി റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടമ്ബനാട് വടക്ക് അമ്ബലവിള പടിഞ്ഞാറ്റേതില്‍ സിംല (35) ആണ് മരിച്ചത്.
എംസി റോഡില്‍ പത്തനംതിട്ട ഏനാത്ത് പുതുശേരി ഭാഗം ജംക്‌ഷനില്‍ വെച്ചായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിനു പിന്നില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിംലയുടെ ഭര്‍ത്താവ് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
3 മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന കാറാണ് ഇവരുടെ വാഹനത്തില്‍ ഇടിച്ചത്. ഇവര്‍ റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി സംസാരിക്കുമ്ബോഴായിരുന്നു അപകടം.
