ചാവക്കാട്: മണത്തലയിൽ ബൈക്കിനു
പുറകിൽ കാറിടിച്ച് അച്ഛനും മകൾക്കും
പേരമകനും പരിക്ക്. പാവറട്ടി മരുതയൂർ
പൊന്നരാശേരി ആനന്ദൻ (47), മകൾ
അപർണ (20), അപർണയുടെ മകൻ ശ്രീഹരി
(അഞ്ച് മാസം ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകീട്ട് 7മണിയോടെ ആണ് അപകടം നടന്നത് ഇരു വാഹനങ്ങളും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു
അപകട വിവരം അറിഞ്ഞെത്തിയ ചാവക്കാട് മണത്തല ലാസ്സിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹായത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു