പാലക്കാട്‌ കുളപ്പുള്ളി: ലോറി മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

 പാലക്കാട്: പട്ടാബി   -കുളപ്പുള്ളി പാതയില്‍ ചുവന്ന ഗേറ്റിനു സമീപം ഞായറാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

കോയമ്ബത്തൂരില്‍ നിന്ന് പട്ടാമ്ബിയിലേക്ക് കോഴിത്തീറ്റയുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ റോഡരികിലെ തട്ടുകടയും വൈദ്യുതി പോസ്റ്റും തകര്‍ന്നു.



ഡ്രൈവര്‍ പാലക്കാട് സ്വദേശി രാഹുല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടര്‍ന്നുണ്ടായ ഡീസല്‍ ചോര്‍ച്ച അഗ്നിശമനസേന എത്തി പരിഹരിച്ചു. കോയമ്ബത്തൂര്‍ സ്വദേശി മോഹന ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

Post a Comment

Previous Post Next Post