തിരുവനന്തപുരം കിളിമാനൂർ ഇന്നോവ കാറും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു സുഹൃത്തിന് ഗുരുതര പരിക്ക്

 എം.സി.റോഡിൽ കിളിമാനൂർ ഇരട്ടച്ചിറയിൽ ഇന്നോവ കാറും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. ബൈക്കിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അഭിനവ് (19)ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് കോട്ടയം വൈക്കം സ്വദേശി അക്ഷയ് (19) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിയ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിട്ടിച്ചത്. വിവരം അറിഞ്ഞ് എത്തിയ കിളിമാനൂർ പോലീസ് ആംബുലൻസ് വരുത്തി പക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിനവിനെ രക്ഷിയ്ക്കാനായില്ല.അഞ്ചൽ വയ്യാനത്ത് നിന്നും തിരുവനന്തപുരം എയർപോർട്ടിലേയ്ക്ക് പോകുകയായിരുന്നു കാറിലുള്ളവർ.




Post a Comment

Previous Post Next Post