ആനമൂളിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ
പാലക്കാട്
മണ്ണാർക്കാട് : ആനമൂളി പുഴയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ അഞ്ചരയോടെയാണ് നാട്ടുക്കാർ യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ഉരുളൻകുന്ന് പാലവളവ് ഊരിലെ കക്കി - നീലി ദമ്പതികളുടെ മകൻ ബാലൻ (37) ആണ് മരിച്ചത്. മൃതദേഹത്തിൽ പരുക്കുകളുള്ളതായി പോലീസ് പറഞ്ഞു. മണ്ണാർക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചു.
