പേരാവൂര്‍: നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്ക്
വെള്ളര്‍വള്ളി വേരുമടക്കിയിലാണ് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞത്. മാലൂര്‍ സ്വദേശികളായ ഷാജിദ, ജമീല, റിസ്വാന, ഫിത, റഫീക്ക്, ഒരുവയസ്സുള്ള കുഞ്ഞ്എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം. പേരാവൂരില്‍നിന്ന് മാലൂരിലേക്കുപോയ കാറാണ് അപകടത്തില്‍പെട്ടത്