പീരുമേട്
കൊട്ടാരക്കര- ദിണ്ഡുഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്‌ക്കു സമീപം ആംബുലന്‍സ് നിയന്ത്രണംവിട്ട് റോഡില്‍ മറിഞ്ഞ് ബൈക്ക് യാത്രികന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
മധുരയില്‍നിന്ന് കോട്ടയം പുതുപ്പള്ളിക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതോടെ തിട്ടയില്‍ ഇടിച്ചുനിര്‍ത്തുന്നതിനിടെ ആംബുലന്‍സ് തലകീഴായി മറിയുകയായിരുന്നു. സ്‌കൂട്ടറും ആംബുലന്‍സിന് അടിയില്‍പ്പെട്ടു. സ്കൂട്ടര്‍ യാത്രക്കാരനായ ഏലപ്പാറ സ്വദേശി അബ്ദുള്‍ കരീമിനും ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പൊലീസും പീരുമേട് ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


