ശാസ്താംകോട്ട
മലനട മലക്കുട ഉത്സവത്തിനിടെ രണ്ടു വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് തെക്ക് അമ്ബാടിയില്‍ അശ്വിന്‍ സുനില്‍ (16), ആര്യങ്കാവ് കഴുതുരുട്ടി വെഞ്ച്വര്‍ എസ്റ്റേറ്റ് സജി സദനില്‍ വിഘ്‌നേഷ് (17) എന്നിവരാണ് മരിച്ചത്.
വൈകിട്ട് 6.30നാണ് സംഭവം. അശ്വിന്റെ സുഹൃത്തായ വിഘ്‌നേഷ് ഉത്സവം കാണാനെത്തിയതാണ്.
കെട്ടുകാഴ്ച നടക്കുന്ന ഏലായില്‍ ചെളിയായതിനാല്‍ ഇരുവരും കുളിക്കാനായി ഏലായ്ക്ക് സമീപത്തെ വലിയ കുളത്തിലിറങ്ങുകയായിരുന്നു. കുളത്തിനു നടുവില്‍ കിണറുള്ള ഭാഗത്താണ് ഇരുവരും മുങ്ങിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍. കോവിഡ് കാരണം രണ്ടുവര്‍ഷമായി നടക്കാതിരുന്ന ഉത്സവത്തിന് സമീപ ജില്ലകളില്‍ നിന്നടക്കം വന്‍ ജനാവലിയാണെത്തിയത്.
