ആലപ്പുഴ അമ്പലപ്പുഴ : നിയന്ത്രണം വിട്ട തടി ലോറി ഇടിച്ച് കാർ യാത്രക്കാരായ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

 അമ്പലപ്പുഴ: നിയന്ത്രണം വിട്ട തടി ലോറി ഇടിച്ച് കാർ യാത്രക്കാരായ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാസർഗോഡ് നെല്ലിടപാറ മാൻ ഇടകത്ത് ബാലകൃഷണൻ നായർ (59), ഇദ്ദേഹത്തിൻ്റെ ഭാര്യ സുജാത (54), ഇവരുടെ മകൾ സുജാത രജ്ജു (37), ഭർത്താവ് പ്രമോദ് (40) ഇവരുടെ മക്കളായ ഗ്യാൻ (4) ധ്രു (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5ഓടെ ദേശീയ പാതയിൽ പുന്നപ്ര പൊലീസ് സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം.കാസർകോട് നിന്നും മണ്ണാർ ശാല ക്ഷേത്രത്തിലേക്ക് പോകുന്ന വഴി മധു ബാലകൃഷ്ണനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ തെക്ക് ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാറിനും കേടുപാടു പറ്റി.



Post a Comment

Previous Post Next Post