ശാന്തി നഗറിലുണ്ടായ ബൈക്ക് അപകടം ഒരാൾ മരിച്ചു.
കോടഞ്ചേരി▪️
കോടഞ്ചേരി ഓമശ്ശേരി റൂട്ടിൽ ശാന്തിനഗർ കാപ്പാട്ട്മല സ്റ്റോപ്പിനാടുത്ത് ടവേരയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു.കക്കാടംപൊയിൽ വട്ടപ്പാറയിൽ ജോൺസനാണ് (55) മരിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇദ്ദേഹത്തെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് മരിച്ചു.
കൂടെയുണ്ടായിരുന്ന ഭാര്യയെ പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

