തളിപ്പറമ്ബ്: നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി റോഡരികില്‍ നിര്‍ത്തിയിട്ട 7 സ്‌കൂട്ടറുകള്‍ തകര്‍ന്നു. ഇതിന് സമീപത്തുള്ള ഹോട്ടലിന്റെ ഗ്‌ളാസും കാര്‍ ഇടിച്ചു തകര്‍ന്നു
കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് കരുതുന്നു. മഴയായതിനാല്‍ ഹോട്ടലിന് പുറത്ത് ആളുകള്‍ ഇല്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്. മണക്കടവ് സ്വദേശിയാണു കാര്‍ ഓടിച്ചിരുന്നത്. പെട്ടെന്ന് മഴ പെയ്‌തതിനാല്‍ സ്‌കൂട്ടര്‍ നിര്‍ത്തി പലരും ഹോട്ടലിനുള്ളില്‍ അഭയം തേടിയതായിരുന്നു. ചില സ്‌കൂട്ടറുകള്‍ പൂര്‍ണമായും തകര്‍ന്നു. തളിപ്പറമ്ബ് പോലീസ് സ്‌ഥലത്തെത്തിയാണ് വാഹനങ്ങള്‍ മാറ്റിയത്.