കോട്ടയം വൃദ്ധ സദനത്തിലെ അന്തേവാസി കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി

 വൃദ്ധ സദനത്തിലെ അന്തേവാസി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.

കോട്ടയം കുറിച്ചി സ്വദേശി ബാബു (61)വാണ് ആത്മഹത്യ ചെയ്തത്.ഇന്ന് രാവിലെ 9.30 ന് വൃദ്ധ സദനത്തിന് തൊട്ടടുത്ത പുരയിടത്തിലെ ഉപയോഗമില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.





മാനസിക പ്രശ്നമുള്ളയാളാണ്.

കിണറ്റില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

ഈ മാസം 22 മുതല്‍ ബാബുവിനെ വൃദ്ധ സദനത്തില്‍ നിന്നും കാണതായതിനെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.


മകളെ കൊന്ന കേസില്‍ ജയിലില്‍ കഴിയവേ മാനസിക പ്രശ്നത്തെ തുടര്‍ന്ന് പേരൂര്‍ക്കടയില്‍ ചികില്‍സയില്‍ ആയിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post