കണ്ണൂർ
ശ്രീകണ്ഠപുരം: നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണ മരണം. ശ്രീകണ്ഠപുരം എസ്.സി
.ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സി.വി.കാഞ്ചന(45)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് അപകടം.
തളിപ്പറമ്ബ് ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചശേഷം കാഞ്ചന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. റോഡില്‍ തെറിച്ചുവീണ ഇവരെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സി.പി.എം. തെക്കേമൂല ബ്രാഞ്ചംഗവും ബാലസംഘം ഏരിയ എക്‌സിക്യൂട്ടീവംഗവുമാണ്. നടുവിലിലെ കാരോന്തന്‍ നാരായണന്‍ നമ്ബ്യാരുടെയും ജാനകിയുടെയും മകളാണ്.
ഭര്‍ത്താവ്: എം.ഇ.ബാലകൃഷ്ണന്‍. മക്കള്‍: ജിഷ്ണു, വൈഷ്ണവ്. മരുമകള്‍: ഡിജിന. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം തെക്കേമൂല ചെന്താര കലാകായിക സമിതിയിലെ പൊതുദര്‍ശനത്തിനുശേഷം മൂന്നിന് ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
