അകലാട് ഗുഡ്സ് പിക്കപ്പിന് പിറകിൽ സ്കൂട്ടർ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് കാദിരിയപള്ളിക്ക് സമീപത്ത് ഗുഡ്സ് പിക്കപ്പിന് പിറകിൽ KL 46 K 7268 സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ അകലാട് മൊയ്തീൻപള്ളി സ്വദേശി ആനക്കടവിൽ മുജീബ് (38), മൂന്നൈനി സ്വദേശി ബൈജു (34) എന്നിവരെ അകലാട് മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
▬▬▬▬▬▬▬▬▬▬▬▬
