കരുനാഗപ്പള്ളി: ഡിവൈഡറില്‍ ഇടിച്ചുകയറി നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
ദേശീയപാതയില്‍ പുതിയകാവ് ജംഗ്ഷനിലെ ഡിവൈഡറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. മൈസൂരില്‍ നിന്നും കൊല്ലത്തേക്ക് പാല് കയറ്റി വരികയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടാങ്കറില്‍ നിന്നും പാലും വാഹനത്തില്‍ നിന്നും ഡീസലും റോഡിലേക്ക് ഒഴുകിയതോടെ ദേശീയപാതയിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.കരുനാഗപ്പള്ളിയില്‍നിന്നും പൊലീസും അഗ്നിശമന സേനാംഗങ്ങളും എത്തിയിരുന്നു.
ശേഷം റോഡിന് നടുവില്‍ മറിഞ്ഞുകിടന്ന ടാങ്കര്‍ലോറി ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയശേഷം റോഡ് വൃത്തിയാക്കിയാണ് രാവിലെ 8.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
മതിയായ സിഗ്നല്‍ സംവിധാനം ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഡിവൈഡറില്‍ കയറി വാഹനങ്ങള്‍ അപകടപ്പെടുന്നത് പുതിയകാവില്‍ പതിവായിരിക്കുകയാണ്.
