കണ്ണൂർ: മട്ടന്നൂർ സംസ്ഥാന പാതയിലുണ്ടായ വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്ണന്റെയും രമണിയുടെയും മകൻ എം.സി.ബിജുവാണ് (38) മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ എളയാവൂർ സഹകരണബാങ്കിനു സമീപം വെച്ചു അപകടത്തിൽ കൊല്ലപ്പെട്ടത്. ബിജു സഞ്ചരിച്ച ബൈക്കിൽ ഒരു കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ കണ്ണൂർ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇടിച്ചിട്ട വാഹനത്തിനായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി പരിശോധനയടക്കം ഇന്ന് നടക്കും. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags:
Accident
