കഞ്ചിക്കോട്
ലോറിയിലുടെ പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍ മരിച്ചു
.എറണാകുളം കണയന്നൂര്‍ സ്വദേശികളായ ദീപക് മാത്യു ജോണ്‍(35), ദീപു ജോണ്‍(35)എന്നിവരാണ് മരിച്ചത്. ബുധന്‍ രാത്രി 10ന് ദേശീയപാത കഞ്ചിക്കോട് ചെടയന്‍കാലായിലാണ് അപകടം. കോയമ്ബത്തൂര്‍ ഭാഗത്ത്‌നിന്ന് സ്‌കൂട്ടറില്‍ വരികയായിരുന്ന യാത്രക്കാര്‍ കോണ്‍ക്രീറ്റ് മിക്സര്‍ലോറിയെ മറികടക്കുന്നതിനിടെ ടയറില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നു. ലോറിയുടെ ടയര്‍ രണ്ട്പേരുടെയും ശരീരത്തിലൂടെ കയറിയിറങ്ങിയെന്ന് സമീപവാസികള്‍ പറഞ്ഞു. കസബ പൊലീസ്, കഞ്ചിക്കോട് അഗ്നിരക്ഷാസേന എന്നിവര്‍ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാത്രിതന്നെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചു. പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടി വ്യാഴാഴ്ച നടക്കും.
