അട്ടപ്പാടി കടുകുമണ്ണയില്‍ ആദിവാസി ബാലനെ കാട്ടാന ചവിട്ടി കൊന്നു
കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകന്‍ സഞ്ജു (15) ആണ് ഇന്ന് വൈകിട്ട് 5 മണിയോടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വനത്തില്‍ തേന്‍ ശേഖരിക്കാന്‍ അച്ഛനോടും ബന്ധുക്കളോടും ഒപ്പം പോയതായിരുന്നു സഞ്ജു. തേന്‍ ശേഖരിച്ച് മടങ്ങും വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. അഗളി ഗവണ്മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു. മൃതദേഹം അഗളി ആശുപത്രിയില്‍.
