പൊന്നാനി:ബൈക്കിടിച്ച്
കാൽനടയാത്രക്കാരിക്ക്
അപകടം. ബൈക്ക് ഓടിച്ചിരുന്ന
യുവാവിനും പരിക്കേറ്റു.
അപകടത്തിൽ പരിക്കുപറ്റിയ
കാൽനടയാത്രിക മന്ദലാംകുന്ന്
സ്വദേശിനി വടക്കയിൽ
സുബൈദ (45), ബൈക്ക്
യാത്രികൻ വയനാട് സ്വദേശി
അരിപ്പൊട്ടിയൻ വീട്ടിൽ ഫാസിൽ
(23) എന്നിവർക്കാണ്
പരിക്കേറ്റത്. ചാവക്കാട് പൊന്നാനി
ദേശീയപാതയിൽ വൈകീട്ട് 4.30
ഓടെ അകലാട് മൊയ്തീൻ
പള്ളിക്ക് സമീപം റോഡു മുറിച്ച്
കടക്കുന്നതിനിടെ
ബൈക്കിടിച്ചാണ് അപകടം
ഉണ്ടായത്.
പരിക്കേറ്റവരെ അകലാട്
മുന്നെനി വി - കയർ
ആംബുലൻസ് പ്രവർത്തകർ
ചാവക്കാട് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.