തൃശൂരിലെ അരും കൊലയിൽ പുറത്ത് വരുന്നത് പുതിയ വെളിപ്പെടുത്തലുകൾ..

 ആമ്ബല്ലൂര്‍: മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി അനീഷിനെ പീടികൂടാതെ പോലീസ്.

കൊല നടത്തിയതിന് ശേഷം പ്രതി രക്ഷപ്പെട്ടത് കാട്ടിലേക്കാണെന്നും നാട്ടു കാരില്‍ ചിലര്‍ പറയുന്നുണ്ട്. മാവ് നടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അയല്‍വാസികള്‍ പറയുന്നത്.


ഇഞ്ചക്കുണ്ടില്‍ സുബ്രന്‍ (കുട്ടന്‍-68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ തന്നെ വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. എന്നും വഴക്കുണ്ടാകാറുള്ളതിനാല്‍ ആരും ഇടപെട്ടില്ല. പിന്നീട് ബഹളം കൂടിയപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.


മാതാപിതാക്കളെ തൂമ്ബകൊണ്ട് അടിച്ചുവീഴ്ത്തിയ അനീഷ് കഴുത്തില്‍ വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടനും ചന്ദ്രികയും അയല്‍വീടുകളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അനീഷ് തടഞ്ഞ് റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. മാതാവിന്റെ മുഖം അനീഷ് വെട്ടി വികൃതമാക്കി. പിതാവിന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്.



സ്വത്തിനെച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരും അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട കുട്ടന്‍ റബര്‍ ടാപ്പിങ് തൊഴിലാളിയാണ്. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസും നാട്ടുകാരും.

Post a Comment

Previous Post Next Post