.ടാങ്കർ ലോറിയുംകാറും കൂട്ടിയിടിച്ചു;
മൂന്ന് പേർ മരിച്ചു; ഒരാൾക്ക് പരിക്ക്
കാക്കവയൽ: മീനങ്ങാടി-ബത്തേരി റൂട്ടിൽ കാക്കവയ
ലിന് സമീപം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 3പേർ മരിച്ചു. കാർ യാത്രികരായ പാട്ടവയൽ സ്വദേശി
പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ
(34) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ മകൻ ആരവ്
3) നെ സാരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന്12മണിയോടെ ആണ് അപകടം.
ബത്തേരി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന
ടാങ്കറും, കോഴിക്കോട് ബാലുശേരിയിൽ നിന്നും പാട്ടവയലിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ശ്രീജിഷയുടെ മൃതദേഹം കൽപ്പറ്റ
ഗവ.ആശുപത്രിയിലും, പ്രവീഷിന്റെയും, പ്രേമലത്
യുടേയും മൃതദേഹങ്ങൾ ലിയോ ആശുപത്രിയിലുമാണുള്ളത്.


