കുറവിലങ്ങാട് എം സി റോഡില്‍ ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച് നവ വരന്‍ മരിച്ചു പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്ബില്‍ കുഞ്ഞുമോന്‍ അന്നമ്മ ദമ്ബതികളുടെ മകന്‍ റോബിന്‍ കെ ജോണ്‍ (28 ) ആണ് മരിച്ചത് ശനി രാത്രി 7.30 ഓടെ പുതുവേലി കോളേജിന് സമീപം ആണ് അപകടം ഉണ്ടായത്.
മരണമടഞ്ഞ റോബിന്‍ പെരുമ്ബാവൂര്‍ യൂണി പവര്‍ കമ്ബനിയില്‍ ടെക്നീഷ്യന്‍ ആയി ജോലി ചെയ്തു വരിക ആയിരുന്നു
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. മാര്‍ച്ച് 19 തിനായിരുന്നു റോബിനും പയ്യപ്പാടി സ്വദേശിനി ബീതുവുമായി വിവാഹം കഴിഞ്ഞത് സഹോദരി പ്രിന്‍സി.
