പാലക്കാട്‌ മലമ്ബുഴ: കാറ്റും മഴയും, മരം വീണ് രണ്ട് ട്രാവലര്‍ തകര്‍ന്നു

 മലമ്ബുഴ: കാറ്റും മഴയും, മരം വീണ് രണ്ട് ട്രാവലര്‍ തകര്‍ന്നു. മലമ്ബുഴയില്‍ ശനി വൈകീട്ട് വീശിയടിച്ച കാററില്‍ മലമ്ബുഴ ഡാം കാര്‍ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന വിനോദ സഞ്ചാരികളുടെ ടെമ്ബോ ട്രാവലറിന്‍്റെ മുകളില്‍ ആല്‍മരകൊമ്ബ് പൊട്ടിവീണു.

ഒരു ട്രവലറിന്‍്റെ മുകള്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ഡ്രൈവര്‍ മാത്രമേ വണ്ടിയിലുണ്ടായിരുന്നുള്ളു. മററുള്ളവരെല്ലാം ഡാം കാണാന്‍ പോയത് കൊണ്ട് അപകടം ഒഴിവായി., പ്രവേശന കവാടത്തിന് സമീപം മരം വീണ് വാഹനങ്ങള്‍ക്ക് കേട് സംഭവിച്ചു.കഞ്ചിക്കോട് നിന്ന് അഗ്നിശമന സേനയെത്തി മരങ്ങള്‍ മുറിച്ച്‌ മാറ്റി.



Post a Comment

Previous Post Next Post