തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവരെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കാട്ടായിക്കോണം തെങ്ങുവിള ക്ഷേത്രത്തിനടുത്ത് ശരണം വീട്ടില്‍ അഭിലാഷ് എന്ന 38 കാരനെയാണ് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പോത്തന്‍കോട് ജംഗ്‌ഷനിലെ പെട്രോള്‍ പാമ്ബിന് എതിര്‍വശത്തുള്ള ലോഡ്ജ് മുറിയിലാണ് അഭിലാഷ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
മൂന്നു ദിവസത്തെ പഴക്കമുണ്ട് മൃതദേഹത്തിന് എന്നാണ് പോലീസ് നിഗമനം. പൂട്ടിക്കിടന്ന മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കതക് പൊളിച്ചാണ് അകത്തു കടന്നത്. അഭിലാഷിന്റെ മൃതദേഹം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു.
ബുധനാഴ്ചയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. പോത്തന്‍കോട് ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്ന അഭിലാഷ് അവിവാഹിതനാണ്. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ മറ്റു ദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.
