തിരൂർ: മീൻ കയറ്റിവന്ന മിനി
ലോറി മറിഞ്ഞു. കണ്ണൂരിൽ നിന്ന്
തിരൂരിലേക്ക് വരികയായിരുന്ന
മിനിലോറിയാണ്
പെരുവഴിയമ്പലത്ത് വെച്ച്
മറിഞ്ഞത്. അപകടത്തിൽ
ആർക്കും പരിക്കേറ്റിട്ടില്ല.
ലോറി നിയന്ത്രണം വിട്ട്
മറിഞ്ഞാണ് അപകടം
സംഭവിച്ചത്. കണ്ണൂരിൽ നിന്ന്
കൊണ്ടുവന്ന മത്സ്യം തിരൂരിൽ
ഇറക്കി മടങ്ങുന്നതിനിടെയാണ്
അപകടം സംഭവിച്ചത്.
അപകടത്തെ തുടർന്ന്
ഗതാഗതം കുറച്ച് സമയം
തടസപ്പെട്ടു.
സ്ഥലത്തെത്തിയ പോലീസും
ഫയർഫോഴ്സും നാട്ടുകാരും
ചേർന്ന് വാഹനം ഇവിടെ നിന്ന്
മാറ്റിയശേഷമാണ് ഗതാഗതം
പൂർവ്വസ്ഥിതിയിലായത്.
