തിരുവല്ല: തിരുവല്ല-മല്ലപ്പള്ളി റോഡിലെ ബഥേല്‍ പടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.
എരുമേലി വാഴപ്പറമ്ബില്‍ വീട്ടില്‍ രാഹുലി (31) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.
മല്ലപ്പള്ളി ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ രാഹുലിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
