ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാള്‍ ഇടിമിന്നലേറ്റ് മരിച്ചു മൂന്ന് പേർക്ക് പരിക്ക്

 ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാള്‍ ഇടിമിന്നലേറ്റ് മരിച്ചു. ഇടുക്കി വെന്‍മണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം.

മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കല്‍ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അമല്‍ സുരേഷും, മറ്റ് രണ്ട് ബന്ധുക്കള്‍ക്കും പരിക്കേറ്റു. ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് പരിക്ക് ഗുരുതരമല്ല.


മലയിഞ്ചി പെരിങ്ങാശ്ശേരിയില്‍ നിന്ന് വന്ന ഒരു കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. ജ്യോതിഷിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post