അടിമാലിയിൽ സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം : ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

 കോട്ടയം :അടിമാലിയിൽ സ്വത്ത്

തർക്കത്തിനിടെ മകന്റെ

ആസിഡ് ആക്രമണം :

ഗുരുതരമായി പൊള്ളലേറ്റ്

കോട്ടയം മെഡിക്കൽ

കോളേജ് ആശുപത്രിയിൽ

ചികിത്സയിലായിരുന്ന

പിതാവ് മരിച്ചു ; കഴിഞ്ഞ

മാർച്ചിൽ സ്വത്ത്

തർക്കത്തെത്തുടർന്നാണ്

മകൻ അച്ഛന്റെ ദേഹത്ത്

ആസിഡ് ഒഴിച്ചത്

അടിമാലി : സ്വത്ത്

തർക്കത്തിനിടെ മകന്റെ

ആസിഡ് ആക്രമണത്തിൽ

ഗുരുതരമായി പൊള്ളലേറ്റു

ചികിത്സയിലായിരുന്ന പിതാവ്

മരിച്ചു. ഇരുമ്പുപാലം

പഴമ്പിള്ളിച്ചാലിൽ പടയറ വീട്ടിൽ

ചന്ദ്രസേനൻ (60) ആണ് മരിച്ചത്

കഴിഞ്ഞ മാർച്ചിൽ സ്വത്ത്

തർക്കത്തെത്തുടർന്നാണ് മകൻ

പിതാവിന്റെ ദേഹത്ത് ആസിഡ്

ഒഴിച്ചത്. അടിമാലി ഇരുമ്പുപാലം

പഴമ്പിള്ളിച്ചാലിലാണ് സംഭവം.

പൊള്ളലേറ്റ ചന്ദ്രസേനനെ

അടിമാലി താലൂക്ക്

ആശുപത്രിയിൽ

പ്രവേശിപ്പിച്ചിരുന്നു. മുഖത്തും

ശരീരത്തിലും ആസിഡ് ഒഴിച്ച്

കൊലപ്പെടുത്താൻ

ശ്രമിച്ചെന്നാണ് ആശുപത്രി

അധികൃതരെ അറിയിച്ചിട്ടുള്ളത്.

പരുക്ക് ഗുരുതരമായതിനാൽ

കോട്ടയം മെഡിക്കൽ കോളജിൽ

പ്രവേശിപ്പിച്ചു. ഇവിടെവച്ചാണ്

മരണം സംഭവിച്ചത്.

സംഭവത്തിൽ മകനെ അടിമാലി

പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



Post a Comment

Previous Post Next Post