തൃശ്ശൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 21പേർക്ക് പരിക്ക്

 തൃശൂര്‍ : വഴക്കുംപാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരിക്ക്. വര്‍ക്കലയില്‍ നിന്ന് കോയമ്ബത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരില്‍ അഞ്ചു പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. ട്രാഫിക് നിയന്ത്രണത്തിന്റെ ബോര്‍ഡ് കണ്ട ഉടനെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ഡ്രൈവര്‍ പറയുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിഞ്ഞു. സര്‍വീസ് റോഡിലൂടെ മറ്റ് വാഹനങ്ങള്‍ കടത്തിവിട്ടതിനാല്‍ ഗതാഗത കുരുക്ക് ഉണ്ടായില്ല. പീച്ചി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



Post a Comment

Previous Post Next Post