മൃതദേഹവുമായി വന്ന ആംബുലൻസിനെ അനുഗമിച്ച് കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി

 കുന്നത്തൂർ : ഗൃഹനാഥന്റെ മൃതദേഹവുമായി വന്ന ആംബുലൻസിനെ അനുഗമിച്ച് ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകർന്നു. പെട്ടെന്ന് കാറ് നിന്നതിനാൽ വൻ അപകടം ഒഴിവായി. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ മരിച്ച കൊട്ടാരക്കര പുത്തൂർ ചെറുവള്ളിൽ വീട്ടിൽ മോഹനൻനായരുടെ മൃതദേഹഹത്തെ അനുഗമിച്ചാണ് ബന്ധുക്കൾ വന്നത്. ആംബുലൻസിനു പിന്നാലെ ഭാര്യ രാധാമണി (65) ബന്ധുക്കളായ രേഖ (37) സുനീഷ് (38) എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. സുനീഷാണ് വാഹനം ഓടിച്ചിരുന്നത്. ഇവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

കൊല്ലം-തേനി ദേശീയ പാതയിൽ താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിനു സമീപത്തെ വളവിൽ വച്ച് . നിയന്ത്രണം വിട്ട കാർ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി ഇടിച്ചു തെറിപ്പിച്ചു. പെട്ടെന്ന് തന്നെ കാറ് നിന്നതാടെയാണ് വൻ അപകടം ഒഴിവായത്. കാറിന്റെ മുന്നിൽ വലതു ഭാഗം തകർന്നിട്ടുണ്ട്


.

Post a Comment

Previous Post Next Post