കൊച്ചി: ചക്ക കയറ്റാന്‍ പോയ പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരുമ്ബാവൂര്‍ മലമുറിയില്‍ വെച്ചാണ് സംഭവം.
പുക്കാട്ടുപടി മലയിടം തുരുത്ത് സ്വദേശി മണ്ണേപറമ്ബില്‍ വീട്ടില്‍ ഷിഹാബാണ് മരിച്ചത്.
പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഗുരുതര പരുക്കുകളോടെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ ആറിന് എം.സി റോഡില്‍ ആയിരുന്നു സംഭവം.